ബാരാമതി: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഉണ്ടായ സാമ്ബത്തിക ബുദ്ധുമുട്ട് മറികടക്കാന്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാള്‍ കുടുങ്ങി. ജുഗാദ് ബാരാമതിയിലാണ് സംഭവം. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി കാര്‍ മോഷണം പോയതായി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. മഹീന്ദ്രയുടെ സ്കോര്‍പിയോ കാര്‍, ഉടമ തന്നെ ഒളിപ്പിച്ചുവെക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

വാഹന മോഷണ പരാതി ലഭിച്ചപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചു. പല ദിശകളിലും അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താനിയില്ല. ഇതോടെയാണ് സംശയം തോന്നിയ പൊലീസ് വാഹന ഉടമയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്. ഇതോടെയാണ് ഉടമ തന്നെ വാഹനം ഒളിപ്പിച്ചതാണെന്ന് കണ്ടെത്തിയത്. പൊലീസിലെ ചിലര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. അടുത്തിടെ കണ്ട ഒരു സിനിമയിലെ കഥയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്ന് വാഹന ഉടമ സമ്മതിച്ചു. ജൂണ്‍ 28 ന് ബാരാമതി പോലീസ് സ്റ്റേഷനില്‍ എത്തി ജമാല്‍ മുഹമ്മദ് അബ്ദുല്‍ സയ്യിദ് (40) എന്നയാള്‍ കാര്‍ മോഷണം പോയതായി പരാതി നല്‍കിയത്. ഇയാളുടെ വെള്ള സ്കോര്‍പിയോ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു പരാതി. കാറിന്റെ ഡോര്‍ പൂട്ട് തകര്‍ത്ത് മോഷ്ടിച്ചതായാണ് അദ്ദേഹം പരാതിപ്പെട്ടത്.

തുടര്‍ന്ന് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ യോഗേഷ് ലങ്കൂട്ടും ബാരാമതി താലൂക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അന്നാസാഹേബ് ഘോലാപ് ചേര്‍ന്നുള്ള സംഘവും അന്വേഷണത്തിന് നേതൃത്വം നല്‍കി. കാര്‍ മോഷ്ടിച്ചതിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളും റെക്കോര്‍ഡിലുള്ള കുറ്റവാളികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തി. വിശദായ അന്വേഷണം നടത്തിയെങ്കിലും തങ്ങള്‍ക്ക് യാതൊരു സൂചനയുമില്ലെന്ന് പോലീസ് പറഞ്ഞു, ഇതോടെയാണ് അന്വേഷണം എതിര്‍ദിശയില്‍ ആരംഭിച്ചത്.

വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തോടെയാണ് ഇന്‍ഷുറന്‍സ് തുക തട്ടിക്കാനായി ഉടമ തനനെ കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കാനാണ് വാഹനം ഒളിപ്പിച്ചതെന്ന് വ്യക്തമായി. സല്‍മാന്‍ ഷെയ്ക്കിന്റെ (ബാരാമതിയിലെ കോസ്തി ഗല്ലി നിവാസിയായ) പാര്‍ക്കിംഗ് സ്ഥലത്താണ് കാര്‍ പാര്‍ക്ക് ചെയ്തതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് സ്ഥലത്തെത്തി സ്കോര്‍പിയോ കാര്‍ പിടിച്ചെടുത്തു.

ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി തെറ്റായ പരാതി നല്‍കിയതാണെന്ന് പരാതിക്കാരനായ ജമാല്‍ മുഹമ്മദ് അബ്ദുല്‍ സയ്യിദ് സമ്മതിച്ചതായും പോലീസ് ഇപ്പോള്‍ അയാള്‍ക്കെതിരെ കേസെടത്തതായും യോഗേഷ് ലഗുണ്ടെ പറഞ്ഞു.