മസ്​കത്ത്​: ജൂലൈ 25 മുതല്‍ ആഗസ്​റ്റ്​ എട്ടുവരെയുള്ള ലോക്​ഡൗണ്‍ കാലയളവില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാര വിലക്ക്​ നിലവിലുണ്ടാകുമെന്ന്​ ഗതാഗത മന്ത്രി ഡോ.അഹമ്മദ്​ അല്‍ ഫുതൈസി അറിയിച്ചു. പകല്‍ അതത്​ ഗവര്‍ണറേറ്റുകളിലെ ജോലി സ്​ഥലങ്ങളില്‍ പോകുന്നതിന്​ തടസങ്ങളുണ്ടാകില്ല. താമസ വിസയുള്ള വിദേശത്ത്​ കുടുങ്ങിയവര്‍ക്ക്​ വിദേശകാര്യ മന്ത്രാലയത്തി​​െന്‍റ അനുമതിയോടെ ഒമാനിലേക്ക്​
തിരികെയെത്താമെന്നും ഡോ.അഹമ്മദ്​ അല്‍ ഫുതൈസി സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജോലി ചെയ്യുന്ന കമ്ബനികള്‍ മുഖേനയോ വിമാന കമ്ബനികള്‍ മുഖേനയോ ഇൗ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്​. ഒമാനില്‍ തിരികെയെത്തുന്നവര്‍ക്ക്​ 14 ദിവസത്തെ ക്വാറ​ൈന്‍റന്‍ നിര്‍ബന്ധമാണ്​. ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറ​ൈന്‍റന്‍ സൗകര്യം വേണ്ടവര്‍ പണം നല്‍കണം. രാത്രി വിമാനത്താവളത്തിലേക്ക്​ പോകുന്നവര്‍ വിമാന ടിക്കറ്റ്​ അല്ലെങ്കില്‍ പാസ്​പോര്‍ട്ട്​ കാണിച്ചാല്‍ മതി.
ലോക്​ഡൗണ്‍ സമയം രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുമണി വരെ പൂര്‍ണമായ സഞ്ചാര വിലക്ക്​ നിലവിലുണ്ടാകുമെന്ന്​ ആര്‍.ഒ.പി ഒാപറേഷന്‍സ്​ വിഭാഗം ഡയറക്​ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈദ്​ അല്‍ ആസ്​മി പറഞ്ഞു. കാല്‍നടയാത്ര പോലും ഇൗ സമയം അനുവദിക്കില്ല. ലോക്​ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക്​ നൂറ്​ റിയാലായിരിക്കും പിഴ.
പാല്‍, പച്ചക്കറികള്‍, ഇറച്ചി തുടങ്ങിയ ആവശ്യസാധനങ്ങളുമായുള്ള ത്രീ ടണ്‍ മുതലുള്ള ടക്കുകള്‍ക്ക്​ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറു വരെ ​പെര്‍മിറ്റോടെ ചെക്ക്​പോയിന്‍റുകള്‍ കടക്കാന്‍ സാധിക്കുമെന്ന്​ വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ അഹമ്മദ്​ അല്‍ ദീബ്​ പറഞ്ഞു. ഫാക്​ടറികള്‍ പകല്‍ സമയത്ത്​ മാത്രമാണ്​ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാത്രി പ്രവര്‍ത്തിക്കാന്‍ മന്ത്രാലയത്തി​​െന്‍റ പ്രത്യേക പെര്‍മിറ്റ്​ വേണം. കച്ചവട സ്​ഥാപനങ്ങള്‍ രാത്രി ഏഴിന്​ മുമ്ബ്​ ജീവനക്കാര്‍ക്ക്​ താമസ സ്​ഥലത്ത്​ എത്താന്‍ സാധിക്കും വിധം പ്രവര്‍ത്തനം ക്രമീകരിക്കണം.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒമാന്‍ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ മുന്‍നിരയിലേക്ക്​ എത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അല്‍ സഇൗദി പറഞ്ഞു. രോഗബാധ ഉയരുന്ന സാഹചര്യത്തിലാണ്​ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ തീരുമാനിച്ചത്​. വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ എന്ന പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുമെന്നോ വാക്​സിന്‍ എന്ന്​ ലഭ്യമാകുമെന്നോ ഉള്ള കാര്യം വ്യക്​തമല്ല. വാക്​സിന്‍ ലഭ്യമാകുന്ന പക്ഷം അത്​ ഒമാനില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.