തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു.ശിവശങ്കറിനെ എന്‍ഐഎ സംഘം പേരൂര്‍ക്കട പൊലിസ് ക്ലബിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ഉച്ചക്ക് വീട്ടിലെത്തിയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് നോട്ടിസ് നല്‍കിയത്.

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെ കുറിച്ച്‌ ഐടി മുന്‍സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നെന്ന് സൂചിപ്പിച്ച്‌ എന്‍.ഐ.എയ്ക്ക് സരിത്ത് മൊഴി നല്‍കിയിരുന്നു. മുന്‍പ് ഒന്‍പത് മണിക്കൂറോളം ശിവശങ്കറെ കസ്റ്റംസ് ചോദ്യം െചയ്തിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്‌ന, സരിത്ത്, സന്ദീപ് തുടങ്ങിയവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന വിവരങ്ങള്‍ അന്വേഷണത്തില്‍ മനസിലായിരുന്നു.