ന്യൂ​ഡ​ല്‍ഹി: ഗു​ണ്ട നേ​താ​വ്​ വി​കാ​സ് ദു​ബെ​യു​ടെ ഏ​റ്റു​മു​ട്ട​ല്‍ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച്‌​ സു​പ്രീം​കോ​ട​തി മു​ന്‍ ജ​ഡ്ജി ​ ബി.​എ​സ്. ചൗ​ഹാ​നെ അ​ധ്യ​ക്ഷ​നാ​ക്കി അ​ന്വേ​ഷ​ണ സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി മു​ന്‍ ജ​ഡ്ജി ശ​ശി​കാ​ന്ത് അ​ഗ​ര്‍വാ​ള്‍, ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സ് മു​ന്‍ മേ​ധാ​വി കെ.​എ​ല്‍. ഗു​പ്ത എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍. സു​പ്രീം​കോ​ട​തി ജ​ഡ്ജി​യെ​യും വി​ര​മി​ച്ച ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ സ​ര്‍​ക്കാ​റി​ന്​ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.  ബു​ധ​നാ​ഴ്​​ച കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്​​റ്റി​സ് എ​സ് ​എ ബോ​ബ്‌​ഡെ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന് മു​ന്നി​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യാ​ണ് ജ​സ്​​റ്റി​സ്​ ചൗ​ഹാ​േ​ൻ​റ​യും കെ.​എ​ല്‍. ഗു​പ്ത​യു​ടെ​യും പേ​ര് നി​ര്‍ദേ​ശി​ച്ച​ത്.