യുഎഇയില്‍ ബലിപെരുന്നാളിന് യുഎഇയിലെ സര്‍ക്കാര്‍ മേഖലയ്ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു . ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവ.ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.

സ്വകാര്യ മേഖലയിലെ ജീവനക്കാരും ഒാഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് വ്യക്തമാക്കി. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിനങ്ങളായിരിക്കുമെന്ന് യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു.