മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ മികവ് കാണിക്കുന്നതും തനിക്ക് അതിന് സാധിക്കാതിരിക്കാനുമുള്ള കാരണം എന്താണെന്ന് ഡേവിഡ് മോയിസ് വ്യക്തമാക്കി. സര്‍ അലക്സ് ഫെര്‍ഗൂസണ്‍ വിരമിച്ച ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുത്ത മോയിസ് വെറും 10 മാസം കൊണ്ട് ക്ലബില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ തനിക്ക് സമയം നല്‍കിയിരുന്നെങ്കില്‍ താനും ഒലെയെ പോലെ മികവ് കാണിച്ചേനെ എന്ന് മോയിസ് പറയുന്നു.

ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തുടക്കം വിഷമഘട്ടമായിരുന്നു. പക്ഷെ താനും ഒലെയും തമ്മിലുള്ള വ്യത്യാസം ഒലെയ്ക്ക് ആവശ്യത്തിന് സമയം ലഭിച്ചു എന്നതാണ്. മോയിസ് പറഞ്ഞു. ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാന്‍ ഇരിക്കുകയാണ് ഇപ്പോള്‍ വെസ്റ്റ് ഹാം പരിശീലകനായ ഡേവിഡ് മോയിസ്.