പാലക്കാട്: അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചതോടെ തയ്യല്‍ക്കാരന്‍ ലക്ഷപ്രഭു ആയി. പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ ആണ് ലക്ഷ്യപ്രഭു ആയത്. കാഞ്ഞിരപ്പുഴ കല്ലംകുളം കുന്നുംപുറം സ്വദേശിയാണ് സുബ്രഹ്മണ്യം. കാഞ്ഞിരപ്പുഴയില്‍ തന്നെ തയ്യല്‍ക്കട നടത്തുകയാണ് ഇദ്ദേഹം.

കാഞ്ഞിരം കെജെ ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റിലൂടെയാണ് സുബ്രഹ്മണ്യനെ ഭാഗ്യം തേടി എത്തിയത്. ഈ മാസം ആദ്യവാരം നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിലൂടെയാണ് ഇദ്ദേഹത്തെ ഭാഗ്യം തുണച്ച്‌. പിവി 179847 എന്ന നമ്ബര്‍ ടിക്കറ്റിലൂടെ 80 ലക്ഷം രൂപയാണ് സുബ്രഹ്മണ്യന് സ്വന്തമായത്. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് സുബ്രഹ്മണ്യന്‍.