രാജ്യത്ത് ഇതാദ്യമാണ്. സിവില്‍ സര്‍വീസ് ടോപ്പര്‍മാരായി IAS നേടി വിവിധ തസ്തികകള്‍ അലങ്കരിച്ചശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പദവിയായ ചീഫ് സെക്രട്ടറി സ്ഥാനം അലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച മൂന്നു സഹോദരിമാരാണ് ഇവര്‍.

മീനാക്ഷി ആനന്ദ് ചൗധരി ഐഎഎസ്, ഉര്‍വശി ഗുലാട്ടി ഐഎഎസ് , കേശനി ആനന്ദ് അറോറ ഐഎഎസ് , ഈ മൂന്നുപേരും ഒരമ്മപെറ്റ മക്കളാണ്. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ റിട്ടയേഡ് പ്രൊഫസ്സര്‍ ജെ.സി ആനന്ദാണ് പിതാവ്.

1969 ബാച്ചിലെ ഐ.എ.എസ് ആയിരുന്ന ഏറ്റവും മൂത്ത സഹോദരി ശ്രീമതി മീനാക്ഷി ആനന്ദ് ചൗധരി 2005 നവംബര്‍ 8 മുതല്‍ 2006 ഏപ്രില്‍ 30 വരെയും രണ്ടാമത്തെ സഹോദരിയായ 1975 ബാച്ച്‌ IAS ശ്രീമതി ഉര്‍വശി ഗുലാട്ടി 2009 ഒക്ടോബര്‍ 31 മുതല്‍ 2012 മാര്‍ച്ച്‌ 31 വരെയും ഹരിയാനയുടെ ചീഫ് സെക്രട്ടറിമാരായി സേവന മനുഷ്ഠിച്ചു റിട്ടയര്‍ ചെയ്തവരാണ്.
ഇളയസഹോദരിയും 1983 ബാച്ച്‌ ഹരിയാന കേഡര്‍ ഐഎഎസ് ടോപ്പറുമായിരുന്ന കേശനി ആനന്ദ് അറോറ 2019 ജൂണ്‍ 30 മുതല്‍ ഹരിയാനയിലെ ചീഫ് സെക്രട്ടറിയാണ്. അവരുടെ കാലാവധി 2020 സെപ്റ്റംബര്‍ 30 വരെയായി രിക്കും.

വളരെ അത്യപൂര്‍വ്വമായ ഒരു സൗഭാഗ്യമാണ് ഈ സഹോദരിമാര്‍ക്ക് ലഭിച്ചത്. പഠനത്തില്‍ മിടുക്കരും സാമ്ബത്തികവുമായി നല്ല നിലയിലുമായിരുന്ന കുടുംബം ഇളയ സഹോദരിയും ഇപ്പോഴത്തെ ഹരിയാന ചീഫ് സെക്രട്ടറിയുമായ കേശനി ആനന്ദ് അറോറ ആസ്‌ത്രേലിയയിലെ സിഡ്‌നി സര്‍വ്വകലാശാലയില്‍നിന്നാണ് MBA കരസ്ഥമാക്കിയത്.