ഹൂസ്റ്റൺ: കോഴഞ്ചേരി ഈസ്ററ് വലിയപറമ്പിൽ വി.എസ്. തോമസിന്റെ (ജോയി) ഭാര്യ റേച്ചൽ തോമസ് (തങ്കമ്മ -75) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ചെറുകോൽ കാട്ടൂർ കാക്കനാട്ട് കുടുംബാംഗമാണ്.

ദീർഘ വർഷങ്ങൾ പരേത ഹൂസ്റ്റൺ മെതഡിസ്റ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: ജയ (ഹൂസ്റ്റൺ), ജെസ്സി (ഷിക്കാഗോ), ജോയ്‌സ് (ലാസ് വെഗാസ്). മരുമക്കൾ: റെനി (ഹൂസ്റ്റൺ), വിനോദ് (ഷിക്കാഗോ), റിക്ക് (ലാസ് വെഗാസ്). കൊച്ചുമക്കൾ ആരോൺ, ജോൺ, വേറാ, ഇയാൻ, സൈറസ്, ടൈലർ.

സഹോദരങ്ങൾ, കെ.ടി.ഫിലിപ്പ്(ഹൂസ്റ്റൺ), പി.ടി. എബ്രഹാം(കാട്ടൂർ), പി.ടി.വറുഗീസ് (ഹൂസ്റ്റൺ), പരേതനായ പി.ടി. തോമസ്, മേരിക്കുട്ടി(കാട്ടൂർ), അന്നമ്മ (ഹൂസ്റ്റൺ).

പൊതുദർശനവും സംസ്കാരശുശ്രൂഷയും: ജൂലൈ 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ (12803, Sugar Ridge Blvd, Stafford,Tx 77477)
ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് ഫോറെസ്റ് പാർക്ക് വെസ്‌തൈമർ സെമിത്തേരിയിൽ (12800,Westheimer Road, Houston,TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്. ശുശ്രൂഷകൾ prayermountmedia.com ൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്,
പി.ടി. വറുഗീസ്- 832 443 8717

വി.പി.മാത്യു- 281 499 0719.