കൂപ്പര്‍ സിറ്റി, ഫ്‌ലോറിഡ: റാന്നി കുമ്പളാംപൊയ്ക മുക്കരണത്ത് കാവുങ്കല്‍ പരേതനായ ജോര്‍ജ് തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (76) ഫ്‌ലോറിഡയിലെ കൂപ്പര്‍ സിറ്റിയില്‍ നിര്യാതയായി. സൗത്ത് ഫ്‌ലോറിഡ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്. ഭര്‍ത്താവ് ഡിസംബറിലാണു നിര്യാതനായത്.

മക്കള്‍: ഡോ. ഡയാന സൂദ്, ടോജി തോമസ്, ഷാം തോമസ്. മരുമക്കള്‍: ഡോ. അജയ്  സൂദ്, ബെറ്റ്‌സി തോമസ്. 5 കൊച്ചുമക്കളുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ ചെയര്‍ ഡോ. ജോര്‍ജ് ജേക്കബ് (ന്യു ജെഴ്‌സി) ജോര്‍ജ് മാത്യു (വാന്‍ കൂവര്‍) ഷെര്‍ലി ഈപ്പന്‍ (ഫ്‌ലോറിഡ) എന്നിവര്‍ ഭര്‍ത്രു സഹോദരരാണ്.

സംസ്കാര ശുശ്രുഷയും, പൊതുദർശനവും നാളെ (വ്യാഴം) രാവിലെ 10 മണി മുതൽ ഫോറസ്ററ് ലോൺ ഫ്യൂണറൽ ഹോമിൽ വെച്ച് (2401 Davie Road, Fort Lauderdale, Florida – 33317) നടത്തപ്പെടുന്നതും തുടർന്ന് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഇന്ന് വൈകിട്ട് 7.30 ന് ഒരു അനുസ്മരണ സമ്മേളനം ഇടവകയുടെ നേതൃത്വത്തിൽ സൂം മീറ്റിംഗിലൂടെ നടത്തപ്പെടുന്നതാണ്.
Meeting ID: 518 860 3948
Password:294216

മുൻ മാർത്തോമ്മ സഭാ കൗൺസിൽ അംഗം ഡോ.ജോർജ് ജേക്കബ്(ന്യൂ ജേഴ്സി),ജോർജ് മാത്യു (വാൻ കൂവർ), ഷേർളി ഈപ്പൻ (ഫ്ലോറിഡ) എന്നിവർ ഭർത്താവിന്റെ സഹോദരരാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഡോ.ജോർജ് ജേക്കബ് : 201 681 5800