സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി 81 ശതമാനത്തിലേറെയായി ഉയര്‍ന്നു. 2,55,825 കൊവിഡ് ബാധിതരില്‍ 2,07,259 പേരും സുഖം പ്രാപിച്ചു. ഇന്ന് മാത്രം 4,000 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് സ്ഥിരീകരിച്ച പുതിയരോഗികളുടെ എണ്ണം 2,476 മാത്രമാണ്.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 46,009 ആയി കുറയുകയും ചെയ്തു. ഇതില്‍ 2184 പേരാണ് ഗുരുതരസ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ് തികരമാണ്.

ചൊവ്വാഴ്ച 34 പേരാണ് മരിച്ചത്.ഇതോടെ മരണസംഖ്യ 2,557 ആയി. റിയാദ്, ജിദ്ദ, ദമ്മാം, ഹുഫൂഫ്, ഖത്വീഫ്, ഹാഇല്‍, ബെയ്ഷ്, വാദി ദവാസിര്‍, ഉനൈസ, അറാര്‍, അല്‍റസ്, സബ്യ, അബൂഅരീഷ്, സകാക, അല്‍അര്‍ദ എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങളുണ്ടായത്.