കോട്ടയം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കോട്ടയം ജില്ലാ ഭരണകൂടം. തദ്ദേശഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. ഓരോ സ്ഥാപനത്തിലും ഇരുന്നൂറ് പേരെയെങ്കിലും ഉള്‍ക്കൊള്ളുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി.
ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളുള്ള രോഗികളെയും പാര്‍പ്പിക്കുന്നതിനായാണ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. ഇതിനായി ജനപങ്കാളിത്തം അഭ്യര്‍ഥിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഓരോ കേന്ദ്രങ്ങളിലും അവശ്യം വേണ്ട സാധനങ്ങള്‍ നമ്മളെക്കൊണ്ട് പറ്റുന്ന തരത്തില്‍ എത്തിച്ചു നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ എം.അഞ്ജന അഭ്യര്‍ഥിച്ചിരിക്കുന്നത്.

അത്യാവശ്യം വേണ്ട സാധനങ്ങള്‍:

കട്ടില്‍,മെത്ത, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, പെഡസ്റ്റല്‍ ഫാന്‍,ഫയര്‍ എക്സറ്റിംഗ്യൂഷര്‍, ഓഫീസ് ടേബിള്‍, പ്ലാസ്റ്റിക് കസേര, വീല്‍ ചെയര്‍,സ്ട്രെച്ചര്‍, ബെഡ്ഷീറ്റ്, തലയിണ, തലയിണ കവര്‍, ടവ്വല്‍, സ്ലീല്‍ പ്ലേറ്റുകള്‍, സ്പൂണ്‍, ജഗ്ഗ്, ബക്കറ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, പേസ്റ്റ്, വേസ്റ്റ് ബിന്‍,

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്ബര്‍: 9526809609, 9495377189