ഡല്‍ഹി: വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലെന്ന് നീതി ആയോ​ഗ്. ഇതോടൊപ്പം വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ച തുടങ്ങിയെന്ന് നീതി ആയോഗ് പറഞ്ഞു. ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക.

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വാക്‌സിന്‍ ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം തുടങ്ങുമെന്നു പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണു ശ്രമമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു.

ഓക്‌സ്ഫഡ് സര്‍വകലാശാല സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഉല്‍പദാന കരാറുണ്ടാക്കിയിട്ടുണ്ട്. ഓക്‌സ്ഫഡ് വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം വിജയിച്ചാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.