കോട്ടയം: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മരിച്ച ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍ (75) ആണു കൊവിഡ് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച വൈകിയാണു ഇയാള്‍ക്കു കൊവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം ലഭിച്ചത്. ഇതോടെ സംസ്ഥാനത്തു കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 46 ആയി.

അതേസമയം കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ഇന്നലെ മരിച്ചിരിന്നു. ജൂണ്‍ 19ന് കുവൈത്തില്‍ നിന്നെത്തിയ ഹാരിസിനെ 26നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ രോഗിയായിരിന്നു.