ചെന്നൈ : തെന്നന്ത്യന്‍ താരസുന്ദരി തൃഷയും നടന്‍ ചിമ്പുവും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഏതാനും ചില തമിഴ് മാദ്ധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വാര്‍ത്തകളോട് ഇരുവരും ഇതേവരെ പ്രതികരിച്ചിട്ടില്ല.

37 കാരിയായ തൃഷ നേരത്തെ തെന്നിന്ത്യന്‍ നടന്‍ റാണ ദഗ്ഗുപതിയുമായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. 2015ല്‍ വ്യവസായിയായ വരുണ്‍ മന്യനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി.

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ചിമ്ബുവും ഏറെ നാള്‍ പ്രണയത്തിലായിരുന്നു. നയന്‍താരയുമായി പിരിഞ്ഞ ചിമ്പു നടി ഹന്‍സികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.

2010ല്‍ പുറത്തിറങ്ങിയ, ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. റൊമാന്റിക് ചിത്രമായ വിണ്ണൈത്താണ്ടി വരുവായ സൂപ്പര്‍ ഹിറ്റായിരുന്നു.