രാ​ജാ​ക്കാ​ട്: . ഉ​റ​വി​ട​മ​റി​യാ​ത്ത നി​ര​വ​ധി കോ​വി​ഡ് കേ​സു​കള്‍ വരുന്നതിനാല്‍ രാജാക്കാട്ടെ റാ​പ്പി​ഡ് ടെ​സ്റ്റ് താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വച്ചു. കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യും ഒ​ന്നു​മു​ത​ല്‍ ആ​റു​വ​രെ വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഈ സഹചര്യവും കൂടി കണക്കിലെടുത്തു രോഗികളുടെ എണ്ണം കൂടിവരുന്നതും കണക്കിലെടുത്താണ് റാ​പ്പി​ഡ് ടെ​സ്റ്റ് താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​തുന്നതെന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജോ​ബി​ന്‍ അ​റി​യി​ച്ചു. സാ​മൂ​ഹ്യ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രെ​യും രാ​ജ​കു​മാ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തി. ഇതിന്‍റെ ഫലം വന്നതിന് ശേഷമാകും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക.