ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഞെട്ടിക്കുന്നവിധത്തില്‍ കുതിച്ചുയരുകയാണ്. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ 10000 താഴെ മാത്രം പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത് കേസുകള്‍ ഇന്ന് 35000 നും 40000 നും ഇടയില്‍ എത്തിയിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയായിരിക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 11,55,191 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയ്ക്കും ബ്രസീലിനും തൊട്ടുപിറകില്‍ മൂന്നാമതാണ് ഇപ്പോള്‍ ഇന്ത്യ. രാജ്യത്ത് ഇതുവരെ 28,084 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. ഇപ്പോള്‍ 4,02,529 ആശുപത്രിയില്‍ തുടരുമ്ബോള്‍ 7,24,578 രോഗം ബേധമായി ആശുപത്രിവിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 37148 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് 40000 അടുത്ത് നില്‍ക്കുകയാണ്. ഈ മണിക്കൂറില്‍ 24491 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 587 പേര്‍ മരണത്തിന് കീഴടങ്ങി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 318695 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 8240 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. 131636 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ തുടരുകയാണ്. 175029 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ സംസ്ഥാനത്ത് നിന്ന് 12030 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കര്‍ശനനിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നെങ്കിലും രോഗവ്യാപനം അനിയന്ത്രിതമാംവിധം തുടരുകയാണ്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്. സംസ്ഥാനത്ത് ഇതുവരെ 175678 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 51351 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ തുടരുകയാണ്. 121776 പേരാണ് തമിഴ്‌നാട്ടില്‍ നിന്ന് രോഗമുക്തി നേടിയത്. 2251 പേര്‍ക്ക് ഇവിടെ നിന്ന് ജീവന്‍ നഷ്ടമായി.

രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് തലസ്ഥാനമായ ഡല്‍ഹി. 123747 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 15166 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 101918 പേര്‍ രോഗവിമുക്തരായി. 3663 പേര്‍ക്ക് ദില്ലിയില്‍ നിന്നും ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 954 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 35 പേര്‍ മരിച്ചു.കേരളത്തില്‍ ഇന്നലെ 794 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.