സച്ചിന്‍ പൈലറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ വിധി വരുന്നത് വരെ സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുക്കുന്നത് നീട്ടി വെയ്ക്കണമെന്ന് രാജസ്ഥാന്‍ നിയമസഭാ സ്പീക്കറിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി.സച്ചിന്‍ പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണച്ച എംഎല്‍എമാരെയും രാജസ്ഥാന്‍ നിയമസഭയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയുടെ വിധി വെള്ളിയാഴ്ചയായിരിക്കും ഹൈക്കോടതി പുറപ്പെടുവിക്കുക.

സച്ചിന്‍ പൈലറ്റിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹത്ജിയാണ് ഹൈക്കോടതിയില്‍ വാദിച്ചത്.നിയമസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിനെയും എംഎല്‍എമാരെയും നിയമസഭയില്‍ നിന്നും പുറത്താക്കിയത്.എന്നാല്‍, പങ്കെടുക്കാതിരുന്നതിനു വിശദീകരണം നല്‍കാന്‍ സച്ചിന്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കും വേണ്ടത്ര സമയം നല്‍കിയില്ലെന്ന് മുകുള്‍ റോഹ്തഗി കോടതിയില്‍ വാദിച്ചു.