തിരുവനന്തപുരം: കൊവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനം എടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേരളത്തില്‍ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് ഇനിയും വൈകാന്‍ ആണ് സാധ്യത. പരീക്ഷണാടിസ്ഥാനത്തില്‍ ഓണത്തിന് ശേഷം ഏതാനും സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നിരുന്നാലും കോവിഡ് വ്യാപനം കൂടുകയാണെങ്കില്‍ ഇതും ഉണ്ടാകില്ല. സെപ്റ്റംബറിലും സ്‌കൂള്‍ തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമേ സിലബസ് വെട്ടികുറയ്ക്കുന്നതിനെകുറിച്ച്‌ ആലോചിക്കുകയൊള്ളു. സ്കൂള്‍ പഠനവുമായി ബന്ധപ്പെട്ട് ഓ​ഗസ്റ്റ് മാസം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കോവിഡ് വ്യാപനം മൂലം സിബിഎസ്‌ഇ സിലബസ് വെട്ടിച്ചുരുക്കിയിരുന്നു.