ഒമാനില്‍ 1739 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 3957 പരിശോധനകളാണ്​ നടത്തിയത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 68400 ആയി. പുതിയ രോഗികളില്‍ 1514 പേര്‍ സ്വദേശികളും 225 പേര്‍ പ്രവാസികളുമാണ്​. 1146 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തര്‍ 45150 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എട്ട്​ പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 326 ആയി. 75 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 574 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 170 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 22924 പേര്‍ നിലവില്‍ അസുഖബാധിതരാണ്​.