ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കടുത്ത നിയന്ത്രണം. ഒരു ദിവസം ഒരു ഒപിയില്‍ 50 പേര്‍ക്ക് മാത്രമേ പരിശോധനം അനുവദിക്കൂ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒമ്ബത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു.ആരോഗ്യ പ്രവര്‍ത്തകരും രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ എണ്‍പതിലേറെ പേര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗ ബാധ സ്ഥിരീകരിച്ചത് 17, 19 വാര്‍ഡുകള്‍ അടച്ചു.