മുംബൈ : മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8240 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,18,695 ആയി . 176 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചത് . 3.77 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്.

5460 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,75,029 ആയി. 54.92 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ നിലവില്‍ 7,65,781 പേര്‍ ഹോം ക്വാറന്റീനിലും 45,434 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും ഉണ്ടെന്ന് ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു .

തലസ്ഥാനമായ മുംബൈയില്‍ ഇന്ന് 1043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 41 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ധാരാവിയില്‍ ഇന്ന് 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്