അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമയൊരുങ്ങുന്നു. വിജയ് ശേഖര്‍ ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ് എന്നാണ് സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് വിജയ് ശേഖര്‍ ഗുപ്തയാണ് ചിത്രത്തെ കുറിച്ച്‌ അറിയിച്ചിരിക്കുന്നത്. സച്ചിന്‍ തിവാരിയാണ് സുശാന്ത് സിംഗായി അഭിനയിക്കുക. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് സച്ചിന്‍ തിവാരി. സുശാന്ത് സിംഗിനോട് ഏറെ രൂപസാദൃശ്യവുമുണ്ട്.

സുശാന്ത് സിംഗിന്റെ മരണം രാജ്യത്തെയാകെ സങ്കടത്തിലാക്കിയതായിരുന്നു. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്ത് സിംഗിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. ഹിന്ദി സിനിമ ലോകത്തെ വിവേചനവും വേര്‍തിരിവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കമുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.