കോട്ടയം: ജില്ലയില്‍ ഇന്ന് 46 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 36 പേരും സമ്ബര്‍ക്കത്തിലൂടെ രോ​ഗികളായവരാണ്. കോട്ടയത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. സമ്ബര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ കോട്ടയം ചങ്ങനാശ്ശേരിയില്‍ സ്ഥിതി സങ്കീര്‍ണമാകുകയാണ്. ഇന്ന് 20 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ചങ്ങനാശ്ശേരി ചന്ത പുതിയ ക്ലസ്റ്ററായി.

ചങ്ങനാശ്ശേരി ചന്തയില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് 20 പേര്‍ക്ക് കൂടി രോ​ഗം കണ്ടെത്തിയത്. ഇവിടെ മാത്രം 24 പേരാണ് ഇതുവരെ രോ​ഗബാധിതരായത്. പാല മുന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരനും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ മുന്‍സിപ്പാലിറ്റിയിലെ എഞ്ചിനിയറിംഗ് വിഭാഗം അടച്ചു. കോട്ടയത്ത് പത്ര സ്ഥാപനത്തിലെ സര്‍ക്കുലേഷന്‍ വിഭാഗത്തിലെ താത്കാലിക ജീവനക്കാരനും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്.