കോ​ട്ട​യം: വി​ദേ​ശ​ത്തു നി​ന്നെ​ത്തി അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ല്‍ പു​റ​ത്തു ചാ​ടി മ​ദ്യ​പി​ച്ചു ക​റ​ങ്ങി ന​ട​ന്ന യു​വാ​വ് പി​ടി​യി​ല്‍. ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ നിന്നും ചാടിയ യുവാവ് മണര്‍കാട്ടെ ഷാപ്പിലെത്തി മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇയാളുടെ കൈയിലെ പണം തീര്‍ന്നതോടെയാണ് കുടുങ്ങിയത്.

ഇതോടെ ഷാപ്പില്‍നിന്ന് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് ഒ​രു ഓട്ടോ​റി​ക്ഷ വി​ളി​ച്ചു വീ​ട്ടി​ലേ​ക്കു പോ​ക​ണ​മെ​ന്നു ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ടി​ലെ​ത്തി​യ ശേ​ഷം പ​ണം ന​ല്‍​കാ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് താ​ന്‍ അ​തി​ര​ന്പു​ഴ​യി​ലെ ക്വാ​റ​ന്‍റൈന്‍ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ചാ​ടി വ​ന്ന​താ​ണ​ന്ന് അ​റി​യാ​തെ ഡ്രൈ​വ​റോ​ടു പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ഓ​ട്ടോ ഡ്രൈ​വ​ര്‍ യു​വാ​വി​നെ​യും​കൊ​ണ്ട് നേ​രെ മ​ണ​ര്‍​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്കു പോ​യി വി​വ​രം പോ​ലീ​സു​കാ​രോ​ടു പ​റ​ഞ്ഞു. പി​ന്നീ​ട് പ​ത്തു മി​നി​റ്റോ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​രു​ത്തി​യ ശേ​ഷം അ​തി​ര​ന്പു​ഴ​യി​ല്‍ നി​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ​ര്‍​കാ​ട് എ​ത്തി ആം​ബു​ല​ന്‍​സി​ല്‍ യു​വാ​വി​നെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​യ്ക്കു ത​ന്നെ മാ​റ്റി.