തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ ഇന്നും വലിയ തോതിലുള്ള കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലാണ് അഞ്ചു സംസ്ഥാനങ്ങളില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും കര്‍ണാടകയിലും രോഗവ്യാപനം അതിരൂക്ഷമാണ്. ആശങ്കയുണര്‍ത്തുന്ന കണക്കുകളാണ് കേരളത്തിലും പുറത്തുവരുന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇന്ന് 4,985പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 70 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,75,678പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 51, 348പേര്‍ ചികിത്സയിലാണ്. 2,551പേര്‍ മരിച്ചു.

കര്‍ണാടകയില്‍ ഇന്ന് 3,648പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 72 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവിലാണ് ഏറ്റവുംകൂടതുല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,452പേര്‍ക്കാണ് ബെംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചത്. 31 മരണവും സംഭവിച്ചു. നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ കര്‍ണാടകയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 42,216ആയി. 1,403പേര്‍ മരിച്ചു.

ആന്ധ്രാപ്രദേശില്‍ ഇന്ന് 4,074പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 54പേര്‍ മരിച്ചു. 53,724പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 28,800പേരാണ് ചികിത്സയിലുള്ളത്. 24,228പേര്‍ രോഗമുക്തരായി.

തെലങ്കാനയില്‍ 1,198പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏഴ മരണം റിപ്പോര്‍ട്ട് ചെയ്തു. 46,274പേരാണ് ആകെ രോഗബാധിതരായത്. ഇതില്‍ 11,530പേര്‍ ചികിത്സയിലാണ്. 422 മരിച്ചു.

കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.