കണ്ണൂര്‍: ജില്ലയില്‍ 48 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.900 കടന്ന് കണ്ണൂര്‍. ഇവരില്‍ നാലു പേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ ഇന്ന് രോഗമുക്തരായി.

വിദേശത്തു നിന്നെത്തിയവര്‍

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ നാലിന് ദോഹയില്‍ നിന്ന് 6ഇ 9750 വിമാനത്തിലെത്തിയ കുന്നോത്ത്പറമ്പ്‌ സ്വദേശി 59കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 29ന് വഴി ദുബൈയില്‍ നിന്ന് ജി9 0454 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 35കാരന്‍, ജൂലൈ 19ന് സൗദി അറേബ്യയില്‍ നിന്ന് 3793 വിമാനത്തിലെത്തിയ മാട്ടൂല്‍ സ്വദേശികളായ 53കാരന്‍, 17കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച വിദേശത്ത് നിന്നെത്തിയവര്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന്

ബെംഗളൂരുവില്‍ നിന്ന് ജൂലൈ രണ്ടിന് എത്തിയ ചെമ്പിലോട് സ്വദേശികളായ 44കാരന്‍, 37കാരന്‍, എട്ടിന് എത്തിയ കണ്ണൂര്‍ സ്വദേശി 46കാരന്‍, ചെമ്ബിലോട് സ്വദേശി 28കാരന്‍, ഒന്‍പതിന് എത്തിയ പേരാവൂര്‍ സ്വദേശി 36കാരന്‍, ചെമ്പിലോട് സ്വദേശി 25കാരന്‍, പാനൂര്‍ സ്വദേശി 45കാരന്‍, 10ന് എത്തിയ കൂടാളി സ്വദേശി 31കാരന്‍, മാങ്ങാട്ടിടം സ്വദേശികളായ 22കാരി, 29കാരന്‍, ആറു മാസം പ്രായമുള്ള ആണ്‍കുട്ടി, 13ന് എത്തിയ കുന്നോത്ത്പറമ്ബ് സ്വദേശി 53കാരന്‍, മാലൂര്‍ സ്വദേശി 33കാരന്‍, ചെമ്ബിലോട് സ്വദേശി 29കാരി, 15ന് എത്തിയ കൂത്തുപറമ്ബ് സ്വദേശി 37കാരന്‍, മാലൂര്‍ സ്വദേശി 32കാരന്‍, താഴെചൊവ്വ സ്വദേശി 42കാരന്‍, 18ന് എത്തിയ കീഴല്ലൂര്‍ സ്വദേശി 32കാരന്‍, ചാല സ്വദേശി 33കാരന്‍, മൈസൂരില്‍ നിന്ന് ജൂലൈ നാലിന് എത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, ഒന്‍പതിന് എത്തിയ പേരാവൂര്‍ സ്വദേശികളായ 21കാരന്‍, 16കാരി, 55കാരന്‍, 45കാരി, 25കാരി, 15ന് എത്തിയ ചിറ്റാരിപ്പറമ്പ്‌ സ്വദേശി 64കാരന്‍, 18ന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 42കാരന്‍, മംഗലാപുരത്തു നിന്ന് ജൂലൈ 15ന് എത്തിയ മൊകേരി സ്വദേശി 56കാരന്‍, നെടുമ്ബാശ്ശേരി വിമാനത്താവളം വഴി ജൂലൈ 14ന് ചെന്നൈയില്‍ നിന്ന് 6ഇ 327 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 30കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

സമ്ബര്‍ക്കം വഴി

പിണറായി സ്വദേശി ഒമ്ബത് വയസുകാരി, കുന്നോത്ത്പറമ്ബ് സ്വദേശി 51കാരി, കതിരൂര്‍ സ്വദേശികളായ 40കാരി, 14കാരി, 20കാരി, 13കാരി, 54കാരി, 75കാരന്‍, 39കാരന്‍, 56കാരന്‍, 62കാരി, കോട്ടയം മലബാര്‍ സ്വദേശികളായ 23കാരി, 20കാരന്‍, കോളയാട് സ്വദേശി 32കാരി, കൂത്തുപറമ്ബ് സ്വദേശി 60കാരന്‍ എന്നിവര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ച 15 പേര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 927 ആയി.

രോഗമുക്തര്‍ 536

ഇതില്‍ 536 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കോളയാട് സ്വദേശി 31കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന തളിപ്പറമ്ബ് സ്വദേശി 61കാരന്‍, സിഐഎസ്‌എഫ് ഉദ്യോഗസ്ഥനായ 28കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17736 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 207 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 92 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 38 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 17 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 10 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 59 പേരും
കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ രണ്ടു പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 17310 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

സാമ്ബിള്‍ പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 21944 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 21136 എണ്ണത്തിന്റെ ഫലം വന്നു. 808 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.