സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് നിലപാട് ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍.എന്ന് മുതല്‍ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ അഭിപ്രായം ആവശ്യപ്പെട്ടു കൊണ്ടാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.ഈ കാര്യത്തില്‍ മാതാപിതാക്കളോട് അഭിപ്രായം ചോദിക്കാനും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാരോട് ജൂലൈ 20ന് മുമ്ബ് ഇതേ സംബന്ധിച്ച്‌ മറുപടി അയക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ 24 മുതല്‍ സ്കൂളുകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കാത്തതിനാല്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകാരുടെ പഠന ഭാഗങ്ങള്‍ 30% കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. അതേസമയം, ഓണ്‍ലൈന്‍ ക്ലാസുകള്‍ രാജ്യത്ത് ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.