കേരളത്തില്‍ കോവിഡ് മരണം ഉയരുന്നു. ഇടുക്കി ചക്കുപള്ളം ചിറ്റാമ്ബറയില്‍ തങ്കരാജ് (69) ആണ് മരിച്ചത്. ഹൃദ്രോ​ഗബാധിതനായ തങ്കരാജ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 43 ആയി ഉയര്‍ന്നു.

ഡല്ലൂരില്‍ നിന്നും ഭാര്യയ്ക്കും മരുമകള്‍ക്കുമൊപ്പം നാട്ടിലെത്തിയ തങ്കരാജിന്റെ ആദ്യ പരിശോധനാ ഫലം തന്നെ പോസിറ്റീവ് ആയിരുന്നു. ഇതുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.

ഗര്‍ഭിണിയായ മരുമകള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമാവുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സമ്ബര്‍ക്കത്തിലൂടെയുള്ള കോവിഡ് വൈറസ് വ്യാപനം ഉയരുന്നതിന് പിന്നാലെ മരണങ്ങളും ഉയരുന്നത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ദിവസവും രണ്ട് മരണം വരെ ദിവസവും നടക്കുന്നുണ്ട്.