ഷാജീ രാമപുരം

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ മാതാവ് മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് മറിയാമ്മ ഐസക്കിന്റെ (100) സംസ്കാരം ജൂലൈ 22 ബുധനാഴ്ച നടത്തപ്പെടും.

കറ്റാനം സെന്റ്.തോമസ് മാർത്തോമ്മ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിൽ വെച്ച് രാവിലെ 10 മണിക്ക് ഒന്നാം ഭാഗ ശുശ്രുഷ നടത്തപ്പെടുന്നതും തുടർന്ന് പതിനൊന്ന് മണി മുതൽ മാവേലിക്കര ചെറുകോൽ മാർത്തോമ്മ പള്ളിയിൽ വെച്ച് പൊതുദർശനത്തിന് ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

സംസ്കാര ശുശ്രുഷയോട് അനുബന്ധിച്ചുള്ള രണ്ടാം ഭാഗ ശുശ്രുഷ ഉച്ചക്ക് ശേഷം 3.30 ന് സഭയിലെ ബിഷപ്പുന്മാരുടെയും, വൈദീകരുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്നതും തുടർന്ന് സംസ്കാരം ചെറുകോൽ മാർത്തോമ്മപള്ളി സെമിത്തേരിയിൽ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ചടങ്ങുകൾ സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾക്ക് വിധേയപ്പെട്ടായിരിക്കും. സംസ്കാര ചടങ്ങുകൾ തൽസമയം glorianewsonline.com എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.