രാജ്യത്തെമ്പാടും കൊവിഡ് കണക്കുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലും കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം അ​​​​തി​​​​തീ​​​​വ്ര​​​​മാ​​​​യി. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ല്‍ ഒ​​​റ്റ​​​ദി​​​നം രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഒ​​​ന്‍​​​പ​​​തി​​​നാ​​​യി​​​ര​​​വും ആ​​​ന്ധ്ര​​​യി​​​ല്‍ അ​​​യ്യാ​​​യി​​​ര​​​വും ക​​​ട​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ അ​​​യ്യാ​​​യി​​​ര​​​ത്തി​​​നു തൊ​​​ട്ട​​​ടു​​​ത്തെ​​​ത്തി.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ല്‍ ഇ​​​​ന്ന​​​​ലെ 9518 പേ​​​​ര്‍​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​രു സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​റ്റ ദി​​​​നം രോ​​​​ഗി​​​​ക​​​​ള്‍ 90,000 ക​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ 258 പേ​​​​ര്‍ മ​​​​രി​​​​ച്ചു. ആ​​​​കെ മ​​​​ര​​​​ണം 11,854. ആ​​​​കെ രോ​​​​ഗി​​​​ക​​​​ള്‍ 3,10,455. സം​​​​സ്ഥാ​​​​ന​​​​ത്ത് 1,29,032 പേ​​​​രാ​​​​ണു ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ ഇ​​​ന്ന​​​ലെ 4979 പേ​​​ര്‍​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​റ്റ ദി​​​ന​​​ത്തി​​​ലെ ഉ​​​യ​​​ര്‍​​​ന്ന ക​​​ണ​​​ക്കാ​​​ണി​​​ത്. ആ​​​കെ രോ​​​ഗി​​​ക​​​ള്‍ 1,70,693. ഇ​​​ന്ന​​​ലെ 78 പേ​​​രാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് മ​​​രി​​​ച്ച​​​ത്. ആ​​​കെ മ​​​ര​​​ണം 2481. ഇ​​​ന്ന​​​ലെ ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ 52,993 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി. ഇ​​​ത് ഒ​​​രു ദി​​​വ​​​സ​​​ത്തെ റി​​​ക്കാ​​​ര്‍​​​ഡാ​​​ണ്. ആ​​​കെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ 19,32,492 ആ​​​യി. ചെ​​​ന്നൈ​​​യി​​​ല്‍ ഇ​​​ന്ന​​​ലെ 1254 കേ​​​സു​​​ക​​​ളും തി​​​രു​​​വ​​​ള്ളൂ​​​രി​​​ല്‍ 405 കേ​​​സു​​​ക​​​ളും സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ല്‍ ആ​​​കെ രോ​​​ഗി​​​ക​​​ള്‍ 85,859.

ആന്ധ്ര പ്രദേശില്‍ ഇ​​​ന്ന​​​ലെ 5041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 56 പേര്‍ ഇ​​​ന്ന​​​ലെ മരിച്ചു. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 26,118 ആയി. ആകെ മരണം 642. ആകെ രോഗബാധിതര്‍ 49650. കര്‍ണാടകയില്‍ ഇ​​​ന്ന​​​ലെ 4120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 91 മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 39370 ആയി. ബെംഗളുരുവില്‍ മാത്രം 2156 പേര്‍ക്ക് രോഗം കണ്ടെത്തി. ഇവിടെ മാത്രം 36 മരണമാണ് ഇ​​​ന്ന​​​ലെയുണ്ടായത്. സംസ്ഥാനത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 63772. നിലവില്‍ 36.1% ആണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.