തൃക്കുന്നപ്പുഴ : റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ രണ്ടംഗസംഘം കുത്തിക്കൊന്നു. ചിങ്ങോലി നെടിയത്ത് ജയറാമാ (31)ണ് മരിച്ചത്. അരമണിക്കൂറാണ് യുവാവ് റോഡരുകില്‍ രക്തം വാര്‍ന്ന് കിടന്നത്. കെട്ടിട നിര്‍മാണത്തൊഴിലാളിയാണ്. കാര്‍ത്തികപ്പള്ളി – കായംകുളം റോഡില്‍ ചിങ്ങോലി അമ്ബാടി മുക്കിനു സമീപം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. അക്രമികള്‍ ജയറാമിനെ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇടതു കാലിനാണു കുത്തേറ്റത്.

ഭീതി മൂലം നാട്ടുകാര്‍ അടുത്തില്ല. രക്തം വാര്‍ന്നു അര മണിക്കൂറോളം സംഭവ സ്ഥലത്ത് കിടന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ബിനുരാജ് സ്വന്തം ഓട്ടോറിക്ഷയില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജയറാം അവിവാഹിതനാണ് . പ്രതികളെ കരീലക്കുളങ്ങര പൊലീസ് തിരിച്ചറിഞ്ഞതായാണു സൂചന. സംഭവം നടന്ന സ്ഥലവും ജയറാമിന്റെ വീടും തമ്മില്‍ ഒരു കിലോമീറ്റര്‍ അകലമുണ്ട്. ആക്രമണ കാരണം വ്യക്തമല്ല.