സാജന്‍ കേച്ചേരിക്കൊപ്പം ഫിറോസ് കുന്നുംപറമ്പിലും തന്നെ മാനസികമായി പീഡിപ്പിച്ചതായി ആവര്‍ത്തിച്ച്‌ കണ്ണൂര്‍ സ്വദേശിനി വര്‍ഷ. കിട്ടിയ പണം ജോയന്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഫിറോസും വിളിച്ചത്. സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിലായിരുന്നു ഫിറോസും കൂടെയുള്ളവരും ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തതെന്നും വര്‍ഷ പറഞ്ഞു.

അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി പണം സമാഹരിക്കാന്‍ സഹായിച്ചവര്‍ പിന്നീട് ലഭിച്ച തുക വിതം വെക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന കാര്യം കഴിഞ്ഞ ദിവസമാണ് വര്‍ഷ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

സാജന്‍ കേച്ചേരിയും സംഘവും ഫോണിലൂടേയും ഫേസ്ബുക്ക് ലൈവിലൂടെയും തന്നെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയെന്നും വര്‍ഷ പരാതിപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ട്ഫ ിറോസ് കുന്നുംപറമ്പിലും ഫോണിലൂടെ തന്നെ മാനസീകമായി സമ്മര്‍ദത്തിലാക്കിയതായും വര്‍ഷ പറയുന്നു.