നവ വധുവിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വരന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഇതോടെ വരനും ബന്ധുക്കളും, വിവാഹം നടത്തിയ വൈദീകരും ഉള്‍പ്പെടെ ക്വാറന്റൈനിലായി. വരന്റെ പിതാവായ എടവക ഗ്രാമ പഞ്ചായത്ത് സ്വദേശിക്കെതിരെയാണ് മാനന്തവാടി പൊലീസ് കേസ് എടുത്തത്.

ജൂലൈ 13നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതിന് ശേഷമാണ് വധുവിന് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് വൈദികരും, അന്‍പതോളം പേരുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ പള്ളിയില്‍ അണുനശീകരണം നടത്തി.