മുംബൈ/ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 8,348പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 144പേര്‍ മരിച്ചു. 4,307പേരാണ് രോഗമുക്തരായത്. 3,00,937 ആണ് മഹാരാഷ്ടയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം. 1,65,663 പേര്‍ രോഗമുക്തരായി. 11,596പേര്‍ മരിച്ചു.

അതേസമയം, കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4,437പേര്‍ക്ക്. 93 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1018പേര്‍ രോഗമുക്തരായി. 59,652പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. 21,775പേര്‍ രോഗമുക്തി നേടി. 1240പേര്‍ മരിച്ചു.

ബെംഗളൂരുവില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2125കേസുകലാണ്. 29,621പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 63പേര്‍ ബെംഗളൂരുവില്‍ മാത്രം മരിച്ചു.
തമിഴ്‌നാട്ടില്‍ ഇന്ന് 4,807പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8പേര്‍ മരിച്ചു. 3,049പേര്‍ രോഗമുക്തരായി. 1,65,714പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 2,403പേര്‍ മരിച്ചു. 1,13,856പേര്‍ രോഗമുക്തരായി.