ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ള്‍ ബി​​​യാ​​​ട്രി​​​സ് രാ​​​ജ​​​കു​​​മാ​​​രി​​​യും റി​​​യ​​​ല്‍​​​എ​​​സ്റ്റേ​​​റ്റ് വ്യ​​​വ​​​സാ​​​യി എ​​​ഡ്വേ​​​ര്‍​​​ഡോ മാ​​​പ്പെ​​​ല്ലി മോ​​​സി​​​യും ത​​​മ്മി​​​ലു​​​ള്ള വി​​​വാ​​​ഹം ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു.കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ച​​​ട​​​ങ്ങു​​​ക​​​ള്‍ സ്വ​​​കാ​​​ര്യ​​​മാ​​​യി​​​രു​​​ന്നു.

31 കാരിയായ ബിയാട്രിസും 37 കാരനായ മോസിയും വിന്‍ഡ്സറിലെ റോയല്‍ ലോഡ്ജിലെ റോയല്‍ ചാപ്പല്‍ ഒഫ് ഓള്‍ സെയ്ന്റ്സില്‍ വച്ച്‌ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാലസില്‍ മേയ് 29നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ബിയാട്രിസിന്റെ മുത്തശിയായ എലിസബത്ത് രാജ്ഞിയും മുത്തച്ഛന്‍ ഫിലിപ്പ് രാജകുമാരനും ഉള്‍പ്പെടെ വളരെ കുറച്ച്‌ പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.