കോ​ട്ട​ക്ക​ല്‍ (മലപ്പുറം): ജീവിത പ്രാരബ്​ധങ്ങള്‍ക്കിടയിലും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ സ​മ്ബൂ​ര്‍​ണ എ ​പ്ല​സ്​ നേ​ടി​ അ​തി​ജീ​വ​ന​ത്തി​ന് പു​ത്ത​ന്‍ മാ​തൃ​ക തീ​ര്‍​ത്ത കോ​ട്ട​ക്ക​ലി​ലെ ജ​യ​സൂ​ര്യ​ക്ക് വീ​ടൊ​രു​ക്കാ​ന്‍ സു​മ​ന​സ്സു​ക​ള്‍ കൈ​കോ​ര്‍​ക്കു​ന്നു. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ നാ​സ​ര്‍ മാ​നു ജ​യ​സൂ​ര്യ​ക്കും കു​ടും​ബ​ത്തി​നും വീ​ടൊ​രു​ക്കാ​ന്‍ ഭൂമി വാ​ഗ്ദാ​നം ചെ​യ്തു. ‘മാ​ധ്യ​മം’​വാ​ര്‍​ത്ത ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ മി​ടു​ക്ക​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന്​ ഇ​തി​ന​കം സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ നാ​സ​ര്‍ മാ​നു കോ​ട്ട​ക്ക​ലി​ലെ​ത്തി​യ​ത്.