കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്‍കാസ് യു.എ.ഇ. കമ്മിറ്റിയും ഇന്ത്യന്‍ അസോസിയേഷന്‍ റാസല്‍ ഖൈമയും ചേര്‍ന്ന് സൗജന്യ കോവിഡ് പരിശോധന സംഘടിപ്പിക്കുന്നു.

ഈ മാസം 16-ന് ആരംഭിച്ച പരിശോധന 20-ന് തിങ്കളാഴ്ച വരെയാണ്. റാസല്‍ ഖൈമ ഇന്ത്യന്‍ സ്കൂളില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പരിശോധന. അഞ്ചു ദിവസങ്ങളിലായി പതിനായിരത്തില്‍പരംപേരെയാണ് ലക്ഷ്യമിടുന്നത്.എമിറേറ്റ്‌സ് ഐ.ഡി. കാര്‍ഡുമായി വരുന്നവര്‍ക്ക് പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്