കേരളത്തില്‍ വീണ്ടും കോവിഡ് മരണം. കാസര്‍ഗോഡ് ജില്ലയിലെ ഉപ്പള സ്വദേശിനിയായ നഫീസ(74)യാണ് മരിച്ചത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണ് ഇതെന്ന് ഡിഎംഒ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രിയോടെയാണ് നഫീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നഫീസയുടെ വീട്ടിലെ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ മൃതദേഹം ഇന്ന് സംസ്‍ക്കരിക്കും. കൂടുതല്‍ രോഗികളുള്ള കാസര്‍ഗോട്ടെ ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ വലിയ ജാഗ്രതയാണുള്ളത്. കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.