ഡാളസ്: കരുവാറ്റ കക്കാട്ടുമഠത്തില്‍ പരേതനായ പാസ്റ്റര്‍ എ. ജി.ശാമുവേലിന്റെ പുത്രന്‍ പാസ്റ്റര്‍ അലക്‌സാണ്ടര്‍ ശാമുവേല്‍ (അലക്‌സ് -71) ജൂലൈ 16-നു ഡാളസില്‍ നിര്യാതനായി. 1985- ല്‍ ഒക്കലഹോമയിലെത്തി. 1992 വരെ ഐ. പി. എ. സഭയുടെ സജീവാംഗമായിരുന്നു. തുടര്‍ന്ന് ഡാളസിലേക്ക് താമസം മാറ്റി. ഡാളസ് വേര്‍ഡ് ഓഫ് ലൈഫ് ചര്‍ച്ച് ഓഫ് ഗോഡ് സഹ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

സംസ്‌കാരം പിന്നീട്.

കോട്ടയം തോട്ടയ്ക്കാട് ചിറപ്പുറത്തു തണങ്ങുംപതിക്കല്‍ വീട്ടില്‍ പരേതനായ തോമസ് ടി. ജോസഫിന്റെ (കൊച്ചൂട്ടി) മകളായ പൊന്നമ്മയാണു സഹധര്‍മ്മിണി.മക്കള്‍: അക്‌സ & വിനോദ് കൊണ്ടൂര്‍ (ഡിട്രോയിറ്റ് മുന്‍ ജോയിന്റ് സെക്രട്ടറി ഫോമ) അബിഗയില്‍ & നീല്‍ തോമസ്, ആഷിഷ് & ജെസ്ലിന്‍ അലക്‌സാണ്ടര്‍, ഫേബ & വിമല്‍ തോമസ്, ബ്ലസന്‍ & ആന്‍സ് അലക്‌സാണ്ടര്‍, ജോസന്‍ അലക്‌സാണ്ടര്‍ (എല്ലാവരും ഡാളസില്‍).

കൊച്ചുമക്കള്‍: ജെയ്ഡന്‍, പ്രോമിസ്, നഥനിയേല്‍, ജിയാനാ.