പഞ്ചാബ് എഫ് സിയുടെ യുവതാരമായ മകന്‍ വിങ്കില്‍ ചോതെ ഇനി എഫ് സി ഗോവയില്‍ കളിക്കും. 20കാരനായ താരം എഫ് സി ഗോവയുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. പഞ്ചാബ് എഫ് സിയുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് ചോതെ ഗോവയിലേക്ക് എത്തുന്നത്. വരുന്ന സീസണ്‍ എഫ് സി ഗോവയ്ക്ക് ഒപ്പം ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിക്കും.

മിനേര്‍വ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ്. രണ്ട് സീസണ്‍ മുമ്ബ് മിനേര്‍വ എലൈറ്റ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ ആ ടീമിലെ പ്രധാനിയായിരുന്നു. രണ്ട് വിങ്ങിലും കളിക്കാന്‍ കഴിവുള്ള താരമാണ്. അവസാന രണ്ട് സീസണിലും മിനേര്‍വയുടെ സീനിയര്‍ ടീമിനൊപ്പം കളിച്ചിട്ടുണ്ട്. മിനേര്‍വക്ക് ഒപ്പം എ എഫ് സി കപ്പില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് എഫ് സിക്ക് ഒപ്പം 13 ഐലീഗ് മത്സരങ്ങളും കളിച്ചിരുന്നു.