ലോകത്ത് കൊറോണ മരണം 592000ത്തിലേക്കെത്തി.അമേരിക്കയില്‍ 35 ലക്ഷത്തിലധികം ആളുകള്‍ കൊറോണ പോസിറ്റീവായി. 1,38,000 പേര്‍ മരിച്ചു. ഇന്ത്യയിലാകട്ടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. മരണം 25602 ആയി. കൊറോണ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതും ഇന്ത്യ മൂന്നാമതുമാണ്. ബ്രസീലാണ് രണ്ടാമത്.

കൊറോണ ടെസ്റ്റില്‍ ഒന്നാമത് അമേരിക്കയും രണ്ടാമത് ഇന്ത്യയുമെന്ന് വൈറ്റ്ഹൌസ്. അമേരിക്ക ഇതുവരെ 4.2 കോടി സ്രവ സാമ്ബിളുകള്‍ പരിശോധിച്ചു. ഇന്ത്യയാണ് രണ്ടാമത്. 1.2 കോടി സാമ്ബിളുകള്‍ ഇന്ത്യ പരിശോധിച്ചെന്ന് വൈറ്റ് ഹൌസ് അറിയിച്ചു.

മരുന്ന് പരീക്ഷണത്തിലും അമേരിക്ക മുന്നിലാണെന്ന് മെക്‌എനാനി പറഞ്ഞു. 13 കമ്ബനികള്‍ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. മോഡേണയുടെ പരീക്ഷണം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. ജൂലൈ അവസാനത്തോടെ 30000 പേരില്‍ മരുന്ന് പരീക്ഷിക്കുന്ന മൂന്നാം ഘട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും മെക്‌എനാനി പറഞ്ഞു.