കോവിഡ് സ്ഥിരീകരിച്ചവെന്ന വാര്‍ത്ത തള്ളി പ്രേമി വിശ്വനാഥ്. വ്യാജ പ്രചാരണമാണെന്നും താന്‍ സുരക്ഷിതയായി വീട്ടിലുണ്ടെന്നും പ്രേമി വ്യക്തമാക്കി.

കാര്‍ത്തിക ദീപം എന്ന തെലുങ്ക് സീരിയലിലാണ് പ്രേമി ഇപ്പോള്‍ അഭിനയിക്കുന്നത്. ചില തെലുങ്ക് ഓണ്‍ലൈന്‍ സൈറ്റുകളിലാണ് പ്രേമിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യല്‍ മീഡിയയിലും കിംവദന്തികള്‍ പരന്നു.

”എനിക്ക് കോവിഡ് ആണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതൊന്നും സത്യമല്ല. ഞാന്‍ സുരക്ഷിതയാണ്. വീട്ടിലാണ് ഉള്ളത്. എത്ര മാത്രം ആരോഗ്യത്തോടും സന്തോഷത്തോടും കൂടിയാണോ ഷൂട്ടിന് വന്നത് അതുപോലെ തന്നെയാണ് തിരിച്ചെത്തിയിരിക്കുന്നത്”- പ്രേമി പറഞ്ഞു.

തെലുങ്കിലെ ഏതാനും സീരിയില്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രേമിയെക്കുറിച്ച്‌ വ്യാജ പ്രചാരണം. പ്രേമി മുഖ്യ വേഷത്തില്‍ അഭിനയിച്ച കറുത്തമുത്ത് എന്ന സീരിയലിന്റെ തെലുങ്ക് പതിപ്പാണ് കാര്‍ത്തിക ദീപം. മൂന്നു മണി, കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്നീ മലയാളം സീരിയലുകളിലും പ്രേമി അഭിനയിച്ചിട്ടുണ്ട്.