മസ്‌കറ്റ്: ഒമാനില്‍ 1,619 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1,249 സ്വദേശികള്‍ക്കും 370 വിദേശികള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64,193 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 41,450 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേര്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചവരുടെ എണ്ണം 298 ആയി.