ലക്നോ: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​ കൊ​ല​പ്പെ​ട്ട​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ല്‍ അല്ലെന്ന് യു​പി പോ​ലീ​സ് സു​പ്രീം കോ​ട​തി​യി​ല്‍ വ്യക്തമാക്കി. തെ​ലു​ങ്കാ​ന പോ​ലീ​സ് വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ പീ​ഡ​ന​കേ​സ് പ്ര​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ പോ​ലെ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ ആ​യി​രു​ന്നി​ല്ല ഇ​ത്. തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​ര്‍ ജു​ഡീ​ഷ്യ​ല്‍ ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ല്ല. എ​ന്നാ​ല്‍ യു​പി സ​ര്‍​ക്കാ​ര്‍ അ​തി​ന് ഉ​ത്ത​ര​വി​ട്ടെന്ന് യു​പി ഡി​ജി​പി അറിയിച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ വി​കാ​സ് ദു​ബെ​യെ മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ഇയാളുമായി യു​പി​യി​ലേ​ക്കു പോ​കു​മ്ബോ​ള്‍ ദു​ബെ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടുകയും തുടര്‍ന്ന് പോ​ലീ​സി​ന്‍റെ തോ​ക്ക് കൈ​ക്ക​ലാ​ക്കി​യ ദു​ബെ പോ​ലീ​സി​നു നേ​രെ നി​റ​യൊ​ഴി​ച്ച്‌ ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മിക്കുകയും ആയിരുന്നു. പോ​ലീ​സി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് വെ​ടി​യേ​റ്റ ദു​ബെ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.