ഷാജീ രാമപുരം

ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിന്റെ മാതാവ് മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് മറിയാമ്മ ഐസക്കിന്റെ (100) നിര്യാണത്തിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ എല്ലാ ഇടവകളുടെയും, സംഘടനകളുടെയും, ഭദ്രാസന കൗൺസിലിന്റെയും പേരിൽ ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അനുശോചനം അറിയിച്ചു.

മാവേലിക്കര ചെറുകോൽ മാർത്തോമ്മ ഇടവകയിൽ ആറ്റുപുറത്ത് പരേതനായ എ.എം.ഐസക്കിന്റെ സഹധർമ്മിണിയായ മറിയാമ്മ ഐസക്ക് കോഴഞ്ചേരി പ്ലാമ്മൂട്ടിൽ കാവിൽ കുടുംബാംഗമാണ്. ഏറ്റവും ഇളയ മകനാണ് ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ്. ഐസക്ക് മാത്യു, ഐസക്ക് വർഗീസ് എന്നിവരാണ് മറ്റു മക്കൾ. സംസ്കാരം പിന്നീട്.

വിനയമുള്ള ജീവിത ശൈലിയുടെയും, മറ്റുള്ളവരെ കരുതുന്നതിലും ഉത്തമ മാതൃകയായ മാതാവ് ഈ വർഷം ഈസ്റ്റർ ദിനമായ ഏപ്രിൽ 12 ഞായറാഴ്ച ആയിരുന്നു നൂറാം വയസ്സിലേക്ക്. പ്രവേശിച്ചത്. ഇന്ന് ബിഷപ് ഡോ.മാർ ഫിലക്സിനോസ് ന്യുയോർക്കിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യയുടെ വിമാനത്തിൽ കേരളത്തിലേക്ക് പുറപ്പെടുന്നതാണെന്ന് ഭദ്രാസന ഓഫീസിൽ നിന്ന് അറിയിച്ചു.