വരാന്തയിലേക്കു പാറിവീണ പത്രവുമെടുത്ത് അയാൾ കസേരയിലേക്കു ചാഞ്ഞു. പത്രത്തിലെ
ചോരയുടെയും, ഗന്ധകത്തിൻ്റേയും ഗന്ധം ആസ്വദിച്ചു കൊണ്ട്, പീഡനത്തിൻ്റെ പാടുകളെ പാടേ അവഗ ണിച്ചുകൊണ്ട് കട്ടൻ ചായ ഊതിയൂതിക്കുടിച്ചു. ദുരിതങ്ങൾ വായിച്ചും ദുഃഖങ്ങൾ പങ്കുവെച്ചും മടുത്തു.കണ്ണീരും രക്തവും കണ്ടുമടുത്തു. ഇനി പങ്കുവെയ്ക്കുവാൻ മരവിപ്പുമാത്രം. ഇനിയുള്ള
ഓരോ ദുരന്തവും ചിരിക്കുവാനുള്ളത് .ചതി, ചിതമാക്കിയവരെ കണ്ടില്ലെന്നു നടിക്കുവാനുള്ളത്.
അയാൾ ആർത്തിയോടെ ഓരോന്നും വായിച്ചു തള്ളി. പത്രത്തിലെ ചരമ കോളത്തിൽ ചാരിയിരു
ന്നുകൊണ്ട് കുലുങ്ങിക്കുലുങ്ങി ചിരിച്ചു