ഗള്‍ഫില്‍ 63 പേര്‍ക്ക് കൂടിമരണം സ്ഥിരീകരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 3669 ആയി. ആറായിരത്തിലേറെ പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫിലെ കോവിഡ് രോഗികളുടെ എണ്ണം 5,60,000 ആയി.

പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും. കോവിഡ് വാക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അബൂദബിയില്‍ തുടക്കമായി. അബൂദബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ തന്നെയാണ് മൂന്നാംഘട്ടത്തില്‍ ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്.

കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ തൊഴിലാളികളുടെ ശമ്ബളം മുടക്കരുതെന്നു കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധിയുള്ള കമ്ബനികളും ജീവനക്കാര്‍ക്ക് പൂര്‍ണവേതനം നല്‍കണമെന്നാണ് നിര്‍ദേശം.