മും​ബൈ : മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും പ്ര​മു​ഖ മ​റാ​ത്തി എ​ഴു​ത്തു​കാ​രി​യു​മാ​യ നിള സത്യനാരായണ്‍ (72) കോവിഡ് ബാധിച്ചു മരിച്ചു.

ഏ​താ​നും ദി​വ​സം മു​മ്ബ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച നീ​ല സ​ത്യ​നാ​രാ​യ​ണ അ​ന്ധേ​രി മ​രോ​ളി​ലു​ള്ള സെ​വ​ന്‍ ഹി​ല്‍​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നിള സ​ത്യ​നാ​രാ​യ​ണ​യു​ടെ ര​ണ്ട് ബ​ന്ധു​ക്ക​ള്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇ​വ​ര്‍ ചി​കി​ത്സി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ദ്യ വ​നി​താ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്നു നിള സ​ത്യ​നാ​രാ​യ​ണ.

1972 ലെ മഹാരാഷ്​ട്രയില്‍ നിന്നുള്ള ഐ.എ.എസ് ബാച്ചുകാരിയാണ്. 2009 ലാണ് മഹാഷ്​ട്ര തെരഞ്ഞെടുപ്പ് കമീഷനറായി നിയോഗിക്കപ്പെട്ടത്. 2014 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. മ​ഹാ​രാ​ഷ്ട്ര റ​വ​ന്യൂ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ല്‍​നി​ന്നും നിള വി​ര​മി​ച്ച​ത്. മറാത്തി സിനിമകള്‍ക്കായി പാട്ടുകള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. നിളയുടേതായി 10 ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളും ഏ​ഴ് നോ​വ​ലു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.