ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 13,930,157 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 591,865 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 8,265,571 പേര്‍ രോഗം മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 65,000ത്തില്‍ കൂടുതലാളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,693,695 ആയി ഉയര്‍ന്നു. 141,095 പേരാണ് യു.എസില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 1,675,360 ആയി.

ബ്രസീലിലും സ്ഥിതി ആശങ്കാജനകമാണ്. നാല്‍പ്പത്തിനായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 76,822 ആയി. 1,366,775 പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. മരണസംഖ്യ ഇരുപത്തയ്യായിരം കടന്നു. രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ 636,602 പേരാണ് സുഖം പ്രാപിച്ചത്.